മട്ടന്നൂര്‍: സിപിഎം ചാവശേരി ലോക്കല്‍ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി മന്ദിരത്തിനു നേരേ ബോംബെറിഞ്ഞ സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍. പടിക്കല്ചാലിലെ പി.പി. ലിജിത്തിനെ (25) ആണ് മട്ടന്നൂര്‍ എസ്ഐ എം.ബി. ബിനീഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നു രാവിലെ മട്ടന്നൂര്‍ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
കൂട്ടുപ്രതികളില്‍ ഒരാളെക്കുറിച്ച് പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉടന്‍ വലയിലാകും. അക്രമികള്‍ സഞ്ചരിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചാവശേരി ടൗണില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വാഹനങ്ങളെ ഹര്ത്താലില്നിന്നു ഒഴിവാക്കിയിരുന്നു.
ബുധനാഴ്ച രാത്രി 10.30 ഓടെയായിരുന്നു ബോംബേറ്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ ഓഫീസിലെ ചുമരിന്റെ മുന്‍ഭാഗത്ത് വിള്ളലുണ്ടായി. അക്രമം നടത്തി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തിലൊരാളെയാണു സിപിഎം പ്രവര്‍ത്തകര്‍ പിന്തുടര്ന്നു പിടികൂടിയത്. രണ്ടു പേര് ഓടിരക്ഷപ്പെട്ടു. അക്രമം നടന്ന എകെജി മന്ദിരം സിപിഎം സംസ്ഥാന സമിതിയംഗം എം.വി. ജയരാജന് സന്ദര്‍ശിച്ചു.