ബംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ് ചന്ദഹാസ (30) പീഡനശ്രത്തിന് അറസ്റ്റില്‍. പഞ്ചായത്ത് ഓഫീസില്‍വച്ച് ജീവനക്കാരിയെ കടന്നു പിടിച്ച ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
വൈകുന്നേരം ആറു മണിയോടെയാണ് പീഡനശ്രമം ഉണ്ടായത്. ഗ്രൂപ്പ് ഡി ജീവനക്കാരിക്കെതിരേയാണ് അതിക്രമം ഉണ്ടായത്. ഇവര്‍ സഹപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ജീവനക്കാര്‍ സംയുക്തമായാണ് പ്രസിഡന്റിനെതിരേ പരാതി നല്‍കിയത്.