സീനായില്‍ ഈജിപ്ഷ്യന്‍ സൈന്യം 65 ഭീകരരെ വധിച്ചു

sianകയ്‌റോ: ഉത്തര സീനായ് മേഖലയില്‍ ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 65 ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസുമായി ബന്ധമുള്ള സീനായ് പ്രോവിന്‍സ് ഗ്രൂപ്പിലെ ഭീകരരാണു കൊല്ലപ്പെട്ടത്. സീനായിലെ റാഫ, ഷെയ്ഖ് സുവൈദ് നഗരങ്ങളിലെ ഒളിത്താവളങ്ങളിലാണു സൈന്യം വ്യോമാക്രമണം നടത്തിയതെന്നു സൈനിക വക്താവ് മുഹമ്മദ് സമീര്‍ അറിയിച്ചു. ഭീകരരുടെ ഒളിത്താവളങ്ങളും യുദ്ധോപകരണങ്ങളും സൈന്യം തകര്‍ത്തതായി അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ മാര്‍ച്ച് 25ന് ഇതേ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 60 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാരിനെ മറിച്ചിടുക എന്ന ലക്ഷ്യത്തോടെ പോരാട്ടം ആരംഭിച്ച സീനായ് പ്രോവിന്‍സ് ഈജിപ്ഷ്യന്‍ സൈനികര്‍ക്കെതിരേ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

Related posts