ആലങ്ങാട്: സ്ത്രീയുടെ സ്വകാര്യചിത്രങ്ങള്‍ കൈവശപ്പെടുത്തി സോഷ്യല്‍ മീഡിയവഴി ഭീഷണിപ്പെടുത്തിയ യുവാവിനെ റിമാന്‍ഡ് ചെയതു. മാഞ്ഞാലി നിലപ്പുറ വീട്ടില്‍ ഇസ്മയിലിന്റെ മകന്‍ സെബിന്‍(32) ആണ് പോലീസ് അറസ്റ്റുചെയ്ത്. സുഹൃത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതിനുശേഷം ഇയാള്‍ കരുമാലൂര്‍ സ്വദേശിനിയായ യുവതിയുടെ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മോശമായ ഭാഷയില്‍ സംസാരിക്കുകയും ലൈംഗികബന്ധത്തിന് വഴങ്ങിത്തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേതുടര്‍ന്നു യുവതി സൈബര്‍സെല്‍ അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കുകയായിരുന്നു.
2013ല്‍ സെബിനെ സമാനമായ കുറ്റത്തിന് അറസ്റ്റുചെയ്തിട്ടുണ്ട്. പിന്നീട് ഇയാള്‍ വിദേശത്തു പോവുകയായിരുന്നു. കുറച്ചുദിവസം മുമ്പു നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് വീണ്ടും ഇതേരീതിയില്‍ യുവതിയോടു മോശമായി പെരുമാറിയത്. ആലുവ ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്റെ നിര്‍ദേശപ്രകാരം സിഐ വിശാല്‍ ജോണ്‍സന്‍ ആലങ്ങാട് എസ്‌ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.