സ്കൂള്‍ പരിസരങ്ങളില്‍ കഞ്ചാവും മദ്യവും വില്‍പ്പന നടത്തിവന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

KTM-ARRESTചാത്തന്നൂര്‍: സ്കൂള്‍, കോളജ് പരിസരങ്ങളില്‍ കഞ്ചാവ് വില്പനയും മദ്യ വില്പനയും നടത്തി വന്ന യുവാവ് പിടിയില്‍. ചാത്തന്നൂര്‍ കാരംകോട് സനൂജ മന്‍സിലില്‍ സനു(25)നെയാണ്  ചാത്തന്നൂര്‍ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. വീട്ടില്‍ നിന്നും ഇയാളുടെ വാഹനത്തില്‍ നിന്നുമായി 250ഓളം കഞ്ചാവു പൊതികളും 21ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ സനുവിനെ പിടികൂടി നടത്തിയ തുടര്‍ അന്വേഷണത്തി ലാണ് മദ്യവും മയക്കുമരുന്നും പിടിച്ചെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കാരംകോട് വിമല സെന്‍ട്രല്‍ സ്കൂള്‍, ചാത്തന്നൂര്‍ എസ്. എന്‍. കോളജ്, എസ്എന്‍ ട്രസ്റ്റ് സ്കൂള്‍, ഉളിയനാട് സ്കൂള്‍, ചാത്തന്നൂര്‍ ഐറ്റിഐ പരിസരങ്ങളില്‍ വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും നിരന്തരം ശല്യം ചെയ്തു വരുകയായിരുന്ന സനുവിനും സംഘത്തിനും എതിരെ നിരവധി പരാതികള്‍ പോലീസില്‍ നല്‍കിയിരുന്നു. പരാതി നല്‍കുന്നവരുടെ വീടുകളില്‍ രാത്രി യില്‍  കയറി ഭീഷണിപ്പെടുത്തുകയും ചെയ്തു വരുകയായിരുന്നു ഇവര്‍. പോലീസ്  നടപടി ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയത്.

Related posts