ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നവരെ കൊല്ലാനുള്ള അവകാശം സാധാരണ ജനങ്ങള്‍ക്കുണ്ടെന്നു ഹരിയാന ഡിജിപി കെ.പി. സിംഗ്. ഹരിയാനയില്‍ വിവാഹ ആഘോഷത്തിനിടെ ഒരു യുവതി അപമാനിക്കപ്പെട്ടതുമായി ബന്ധപ്പെട്ടു നടന്ന സംഘര്‍ഷം നാലുപേരുടെ കൊലപാതകത്തില്‍ കലാശിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ഡിജിപിയുടെ പ്രതികരണം.
സ്ത്രീകളെ അപമാനിക്കാനോ കൊലപ്പെടുത്താനോ ശ്രമിക്കുന്നവരുടെ ജീവന് എടുക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആരെങ്കിലും മറ്റൊരാളുടെ വീട് അഗ്നിക്കിരയാക്കാനോ ജീവന് എടുക്കാനോ ശ്രമിച്ചാല്‍ നിയമം കുറ്റവാളികളെ കൊല്ലാനുള്ള അവകാശം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. പോലീസ് അവിടെയുണ്ടാകും എങ്കിലും, സാധാരണക്കാരന്റെ കര്‍ത്തവ്യം എന്താണെന്നു തിരിച്ചറിയണമെന്നും ഡിജിപി പറഞ്ഞു.