സ്മാ​ർ​ട്ട് ഫോ​ണി​ല്ല! മൂന്നുമാസമായിട്ടും ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ സഹോദരങ്ങള്‍

അ​ന്പ​ല​പ്പു​ഴ: ദു​രി​തം നി​റ​ഞ്ഞ ജീ​വി​ത​ത്തി​നി​ട​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യാ​തെ സഹോദരങ്ങള്‍. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് കോ​മ​ന വ​ട​ക്കേ​വീ​ട്ടി​ൽ അ​ജ​യ​കു​മാ​ർ-വ​ന​ജ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ദി​യ അ​ജ​യ്, അ​ദി​ത് അ​ജ​യ് എ​ന്നി​വ​രു​ടെ പ​ഠ​ന​മാ​ണ് വീ​ട്ടി​ൽ സ്മാ​ർ​ട്ട് ഫോ​ണി​ല്ലാ​ത്ത​തി​നാ​ൽ മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.​

ഇ​രു​വ​രും അ​ന്പ​ല​പ്പു​ഴ ഗ​വൺമെന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ൽ ഒ​ൻ​പ​തി​ലും അ​ഞ്ചി​ലു​മാ​ണ് പ​ഠി​ക്കു​ന്ന​ത്.​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ അ​ജ​യ​കു​മാ​റി​നും ചെ​മ്മീ​ൻ പീ​ലിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വ​ന​ജയ്ക്കും ​മാ​സ​ങ്ങ​ളാ​യി ജോ​ലി​യി​ല്ല.​

കോ​വി​ഡി​ൽ വ​രു​മാ​നം ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന ഈ ​കു​ടും​ബ​ത്തി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ മ​ക്ക​ളു​ടെ പ​ഠ​ന മാ​ണ്. ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ആ​രം​ഭി​ച്ച് മൂ​ന്നുമാ​സം പി​ന്നി​ട്ടി​ട്ടും ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ​ഠ​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പി​തൃസ​ഹോ​ദ​രി​യു​ടെ ഫോ​ണ്‍ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് പു​റംലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക മാ​ർ​ഗം. കാ​രു​ണ്യമ​തി​ക​ളു​ടെ ക​നി​വു​ണ്ടാ​യാ​ൽ മ​ക്ക​ൾ​ക്ക് പ​ഠ​നം യാ​ഥാ​ർ​ഥ്യമാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​മാ​താ​പി​താ​ക്ക​ൾ.ഫോൺ-9061959776

Related posts

Leave a Comment