ഇരിങ്ങാലക്കുട: സ്വകാര്യവ്യക്തികള്‍ അനധികൃതമായി കൈയേറിയ പൊതുതോട് കൈയേറ്റം തദ്ദേശവാസികളുടെ സഹായത്തോടെ നഗരസഭ കൗണ്‍സിലര്‍മാര്‍ പൊളിച്ചുമാറ്റി. കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്, അമ്പിളി ജയന്, എന്നിവരുടെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുട-മൂന്നൂപീടിക സംസ്ഥാന പാതയിലെ തോട് കൈയേറ്റം പൊളിച്ചത്.
ആറടി വീതിയുണ്ടായിരുന്ന നഗരസഭാ തോടിന്റെ ഇരുവശത്തും സ്വകാര്യവ്യക്തികള്‍ കരിങ്കല്ലുകെട്ടി ചെറുതാക്കുകയും തോടിന് കുറുകെ കരിങ്കല്ലുപയോഗിച്ച് കെട്ടി വെള്ളമൊഴുക്ക് തടയുകയായിരുന്നു. ഇതുമൂലം വെള്ളത്തിന്റെ ഒഴുക്കുനിലച്ചതോടെ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
സംഭവം കൗണ്‍സിലര്‍മാരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജെസിബി ഉപയോഗിച്ച് തദ്ദേശവാസികളുടെ സഹായത്തോടെ തോട്ടിലെ തടസങ്ങള്‍ പൊളിച്ചുനീക്കിയത്. തദ്ദേശവാസികളായ ഉണ്ണിച്ചെക്കന് കുഞ്ഞിലിക്കാട്ടില്‍, പുഷ്പാകരന്‍ കൈപുള്ളി, സുരേഷ് കൈപുള്ളി, കുട്ടന് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പൊളിക്കല്‍.