കൈ​ക്കൂ​ലി, ക​ള്ള​പ്പ​ണം; സൗ​ദി​യി​ൽ പ്ര​വാ​സി​ക​ള​ട​ക്കം 146 പേ​ർ അ​റ​സ്റ്റി​ൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ അ​ഴി​മ​തി കേ​സി​ൽ പ്ര​വാ​സി​ക​ളും സൗ​ദി പൗ​ര​ന്മാ​രും ഉ​ൾ​പ്പെ​ടെ 146 പേ​ർ അ​റ​സ്റ്റി​ൽ. കൈ​ക്കൂ​ലി, അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്കാ​ണ് അ​ഴി​മ​തി​വി​രു​ദ്ധ അ​ഥോ​റി​റ്റി (ന​സ​ഹ) ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളെ ജു​ഡീ​ഷ​റി​ക്ക് റ​ഫ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രി​ക​യാ​ണ്. 341 പേ​രെ ചോ​ദ്യം​ചെ​യ്തു. ഒ​രു മാ​സ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യും പേ​രെ ചോ​ദ്യം ചെ​യ്ത​തും അ​റ​സ്റ്റി​ലാ​യ​തും.

ആ​ഭ്യ​ന്ത​രം, പ്ര​തി​രോ​ധം, നീ​തി​ന്യാ​യം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, മു​നി​സി​പ്പ​ൽ, ഗ്രാ​മ​കാ​ര്യം, ഭ​വ​നം, പ​രി​സ്ഥി​തി, ജ​ലം, കൃ​ഷി എ​ന്നീ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ ഇ​തി​ലു​ൾ​പ്പെ​ടു​മെ​ന്നും അ​ഥോ​റി​റ്റി പ​റ​ഞ്ഞു.

 

Related posts

Leave a Comment