കുന്നംകുളം: വര്‍ഷങ്ങളായി താന്‍ കണ്ട ഐഎഎസ് എന്ന സ്വാപ്നമാണ് തന്നെ ഐപിഎസിലെ ത്തിച്ചതെ ന്ന് റൂറല്‍ എസ്പി നിശാന്തിനി. കുന്നംകുള ത്ത് മൂന്ന് വര്‍ഷം തുടര്‍ച്ചയായി നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കുന്നംകുളം ഗവ. ഗേള്‍സ് സ്കൂളിലെ വിദ്യാഥികള്‍ക്ക് കുന്നംകുളത്തെ ചാരിറ്റബിള്‍ സ്വാസൈറ്റി സംഘടിപ്പിച്ച അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നിശാന്തിനി.
സാധാരണ അധ്യാപകനായ അച്ഛനും അമ്മയുമുള്ള ചെറിയ കുടുബത്തി ല്‍ ജനിച്ച തനിക്ക് സ്കൂളുകളിലെ പരിപാടികള്‍ക്ക് എത്തിയിരുന്ന ഐഎഎസ്-ഐപിഎസ് ഓഫീസര്‍മാരാണ് പ്രചോദനമായത്.പത്താം ക്ലാസ് മുതലാണ് സിവില്‍സര്‍വീസിനെ പ്രണയിച്ച് തുടങ്ങിയത്. മുക്കാല്‍ മണിക്കൂറോളം മിനിറ്റോളം വിദ്യാര്‍ഥികളുടെ മനസില്‍ ഭാവിയുടെ വ്യക്തമായ ചിത്രം നല്‍കിയാണ് നിശാന്തിനി മടങ്ങിയത്.കേരള പോലീസിന്റെ ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസും നടത്തി.ഷെയര്‍ ആന്‍ഡ് കെയര്‍ പ്രസിഡന്റ് ലെബീബ് ഹസന്‍ സെക്രടറി ഗിരീഷ് കുമാര്‍ പെന്‍കോ ബക്കന്‍ പെന്‍കോ സൈഫു തുടങ്ങിയവര്‍ സംസാരിച്ചു.