സ്വാതന്ത്ര്യം വളരെ പ്രധാനമാണ്

kangana020716ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യമുണ്ടെന്ന് ബോളിവുഡ് നടി കങ്കണ റണൗത്ത്. തനിക്ക് പറയാനുള്ളത് ആരുടെ മുമ്പിലായാലും തുറന്നുപറയാന്‍ മടിയില്ലാത്ത നടിയാണ് കങ്കണ. പല സന്ദര്‍ഭങ്ങളിലും ഇത് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഹൃത്വിക്കിനെ  മുന്‍ കാമുകന്‍ എന്നു വിളിച്ചതിന്റെ പേരിലുള്ള വിവാദങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടുമില്ല. ഈ വിവാദങ്ങള്‍ക്ക് ഇടയിലും തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ കങ്കണ മടികാട്ടിയിട്ടില്ല. അടുത്തിടെ ഒരു മാഗസിന്റെ  ലോഞ്ചിംഗിനെത്തിയപ്പോളാണ് കങ്കണ തന്റെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാട് വെളിപ്പെടുത്തിയത്.

നമുക്ക് ചുറ്റും ഒരുപാട് തരത്തിലുള്ള ആളുകളുണ്ട്. ചിലര്‍ ആദരവിനു വേണ്ടി ജീവിക്കുന്നു, മറ്റ് ചിലര്‍ പണത്തിനു വേണ്ടി ജീവിക്കുന്നു. പക്ഷേ, ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും. അതെനിക്ക് വളരെ പ്രധാനമാണ്’  എന്നാണ് കങ്കണ പറഞ്ഞത്.

Related posts