ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു സൗജന്യ പാചകവാതക കണക്ഷന് നല്‍കുന്നതിനുള്ള പദ്ധതിയായ പ്രധാനമന്ത്രി ഉജ്വല യോജനയ്ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 8000 കോടി രൂപയാണ് ഈ പദ്ധതിക്കു വകയിരുത്തിയിട്ടുള്ളത്. ഓരോ ബിപിഎല്‍ കുടുംബത്തിനും എല്‍പിജി കണക്ഷന് എടുക്കാന്‍ 1600 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കും. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചായിരിക്കും അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്തുക. 2016-17, 2017-18, 2018-19 വര്‍ഷങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
സൗജന്യ പാചകവാതക കണക്ഷന് പദ്ധതിക്ക് അംഗീകാരം
