തൃശൂര്‍: 2016 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 72.97 കോടി രൂപ. മുമ്പത്തെ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ അറ്റാദായം 16.32 കോടി രൂപയായിരുന്നു. തലേ സാമ്പത്തികവര്‍ഷത്തിലെ അസാധാരണ വരുമാനമായ 43 കോടി രൂപ ഒഴിച്ചുനിര്‍ത്തിയാല്‍ വാര്‍ഷിക അറ്റാദായം 333.27 കോടിയാണ്. ഇതു കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 26 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കിന്റെ മൊത്തം ബിസിനസ് 7,616 കോടി രൂപയുടെ വര്‍ധനയോടെ 97,506 കോടി രൂപയായി (8.47 ശതമാനം വര്‍ധന).
വാര്‍ഷിക ഫലം ഒറ്റനോട്ടത്തില്‍: അറ്റാദായത്തില്‍ 8.48 ശതമാനം വര്‍ധന, പ്രവര്‍ത്തന ലാഭത്തില്‍ 7.72 ശതമാനം വര്‍ധന, വായ്പകളില്‍ 10.02 ശതമാനം വര്‍ധന, നിക്ഷേപങ്ങളില്‍ 7.34 ശതമാനം വര്‍ധന, ബിസിനസില്‍ 8.47 ശതമാനം വര്‍ധന, സിഎഎസ്എ(ഇഅടഅ)യില്‍ 16.59 ശതമാനം വര്‍ധന, നാലാം പാദത്തിലെ അറ്റ പലിശ വരുമാനത്തില്‍ 7.83 ശതമാനം വര്‍ധന, നാലാം പാദത്തിലെ ഇതര വരുമാനത്തില്‍ 14.04 ശതമാനം വര്‍ധന, നാലാംപാദത്തിലെ പ്രവര്‍ത്തന ലാഭത്തില്‍ 34.73 ശതമാനം വര്‍ധന.
ബാങ്കിന്റെ വായ്പകള്‍ 3807 കോടി രൂപ (10.02 ശതമാനം) വര്‍ധനയോടെ 41,785 കോടി രൂപയായി. കാര്‍ഷിക, എസ്എംഇ വായ്പകള്‍, ഭവനവായ്പകള്‍, വാഹന വായ്പകള്‍ എന്നിവയാണ് വായ്പകളിലെ വളര്‍ച്ച ത്വരിതപ്പെടുത്തിയത്. ഈ മേഖലകളില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടു|്. കാര്‍ഷിക, എസ്എംഇ വായ്പകളില്‍ 21 ശതമാനം വളര്‍ച്ചയും ഭവന, വാഹന വായ്പകളില്‍ യഥാക്രമം 24, 34 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. മറ്റു റീട്ടെയില്‍ വായ്പകളില്‍ 33 ശതമാനമാണ് വളര്‍ച്ച.
നിക്ഷേപങ്ങള്‍ 3809 കോടി രൂപ (7.34 ശതമാനം) വര്‍ധനവോടെ 55,721 കോടി രൂപയായി. സിഎഎസ്എ 1773 കോടി രൂപയുടെ വര്‍ധനവോടെ 12,459 കോടി രൂപയായി (16.59 ശതമാനം വളര്‍ച്ച). ഇപ്പോള്‍ മൊത്തം നിക്ഷേപങ്ങളുടെ 22.36 ശതമാനമാണ് സിഎഎസ്എ. മൊത്തം നിക്ഷേപങ്ങളില്‍ എന്‍ആര്‍ഐ നിക്ഷേപങ്ങളുടെ പങ്ക് 21.95 ശതമാനത്തില്‍നിന്നും 25.67 ശതമാനമായി വര്‍ധിച്ചു. എന്‍ആര്‍ഐ നിക്ഷേപങ്ങളിലെ വര്‍ധനവ് 25.54 ശതമാനമാണ്.
2015-16 സാമ്പത്തികവര്‍ഷത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭത്തില്‍ 63 കോടി രൂപയുടെ വര്‍ധന(7.72 ശതമാനം)യും നികുതിക്കുശേഷമുള്ള ലാഭത്തില്‍ 26.04 കോടി രൂപയുടെ വര്‍ധന(8.48 ശതമാനം)യും രേഖപ്പെടുത്തിയതായി, കൊച്ചിയില്‍ ഫലപ്രഖ്യാപനം നടത്തവേ ബാങ്കിന്റെ എംഡിയും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. 50 ശതമാനം ലാഭവിഹിതം നല്കാന് ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടു|്.
റീട്ടെയില്‍ വായ്പാരംഗത്തും സിഎഎസ്എയിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രപ്രധാനമായ തീരുമാനം ബാങ്ക് കൈക്കൊ|താണ് രാജ്യത്തെ സാമ്പത്തികരംഗത്തെ വെല്ലുവിളികള്‍ക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനെ സഹായിച്ചതെന്നു വി.ജി.മാത്യു അഭിപ്രായപ്പെട്ടു.റീട്ടെയില്‍ വായ്പകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ മൊത്തം വായ്പകളിലുള്ള സമ്മര്‍ദവും ഇനി വരുന്ന നാളുകളില്‍ കുറയുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 2016 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം 11.82 ശതമാനമാണ്.