ഹാഷ്മിയുടെ ഹൃദയം കവരുന്ന റാസ്

imran180516റാസ് പരമ്പരയിലെ നാലാമത്തെ ചിത്രമായ റാസ് റീബൂട്ട് പുറത്തിറങ്ങാനിരിക്കുമ്പോള്‍, ഈ ചിത്രങ്ങള്‍ എങ്ങനെയാണ് തന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നതെന്ന് ഇമ്രാന്‍ വിശദീകരിക്കുകയാണ.് വിക്രം ഭട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍.2002ല്‍ ഇറങ്ങിയ  റാസ് പരമ്പരയിലെ ആദ്യ ചിത്രത്തില്‍ ദിനോ മോറിയയായിരുന്നു നായകന്‍. എന്നാല്‍ ഇമ്രാന് സിനിമ പുറത്തിറങ്ങുന്നതില്‍ നിര്‍ണായക പങ്കുണ്ടായിരുന്നു.

കാരണം ആ സിനിമയുടെ സഹസംവിധാനം നിര്‍വഹിച്ചു കൊണ്ടാണ് ഇമ്രാന്‍ സിനിമാ രംഗത്തേക്കു വരുന്നത്.  അന്നു മുതല്‍ റാസ് പരമ്പര തന്റെ ഹൃദയത്തോടു ചേര്‍ന്നെന്നാണ് ഇമ്രാന്റെ ഭാഷ്യം. പിന്നീട് ഇറങ്ങിയ റാസ്: ദ മിസ്റ്ററി കണ്ടിന്യൂസ്(2009), റാസ് 3ഡി(2012) എന്നീ ചിത്രങ്ങളില്‍ ഇമ്രാനായിരുന്നു നായകന്‍. ഇപ്പോള്‍ റാസ് റീബൂട്ടിലൂടെ ഇമ്രാന്‍ പ്രേക്ഷകരെ നടുക്കാന്‍ വീണ്ടുമെത്തുകയാണ്.

Related posts