കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്ക് പരിക്കേല്‍ക്കാത്തതില്‍ കോടതിക്ക് അത്ഭുതം. അറസ്റ്റിലായ പ്രതിയകളെ ഹാജരാക്കിയപ്പോഴാണ് എന്തുകൊണ്ട് ക്ഷേത്രഭാരവാഹികള്‍ക്ക് പരിക്കേറ്റില്ല എന്ന് പരവൂര്‍ മജിസ്ട്രേറ്റ് കോടതി ചോദിച്ചത്. കേസില്‍ അറസ്റ്റിലായ 13 പ്രതികളെയും അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. 12-ാം പ്രതിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
അതേസമയം വെടിക്കെട്ടിന് മുന്‍കരുതല്‍ എടുക്കാത്ത പോലീസിനെയും പ്രതിചേര്‍ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന് വാദിച്ചു. തങ്ങള്‍ നിരപരാധികളാണെന്ന് ക്ഷേത്രഭാരവാഹികള്‍ കോടതിയില്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ മത്സരകമ്പം നിരോധിച്ചതിനാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കരാറുകാരനോട് വെടിക്കെട്ട് വേണ്ട എന്ന് പറഞ്ഞിരുന്നു. മത്സരകമ്പം ഇല്ലെന്ന് അറിയിച്ച് എട്ടാം തീയതി നോട്ടീസും പുറത്തിറക്കിയിരുന്നു. ചെലവായ പണം നല്‍കാമെന്ന് ക്ഷേത്രഭാരവാഹികള്‍ കരാറുകാരനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ കരാറുകാര്‍ മത്സരിച്ചോ എന്ന് സംശയമുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.