ആ​ധാ​ർ പു​തു​ക്ക​ൽ 15 വ​യ​സ് വ​രെ സൗ​ജ​ന്യം

ന്യൂ​ഡ​ൽ​ഹി: ഏ​ഴു​മു​ത​ൽ 15 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ർ വി​വ​ര​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​നു​ള്ള ഫീ​സ് യു​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​രി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) എ​ടു​ത്തു​ക​ള​ഞ്ഞു. രാ​ജ്യ​ത്തെ ആ​റു കോ​ടി​യോ​ളം കു​ട്ടി​ക​ൾ​ക്കു പ്ര​യോ​ജ​നം ചെ​യ്യും. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച മു​ത​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് ഫീ​സ് ഇ​ള​വ്.

ഫോ​ട്ടോ, പേ​ര്, ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ്, ലിം​ഗം, വി​ലാ​സം എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ണ് അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡ് ന​ൽ​കു​ന്ന​ത്.

ഈ ​പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ വി​ര​ല​ട​യാ​ള​വും ഐ​റി​സ് ബ​യോ​മെ​ട്രി​ക്കും (ക​ണ്ണു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ) ശേ​ഖ​രി​ക്കാ​റി​ല്ല. ഏ​ഴു​വ​യ​സി​നു​ശേ​ഷം ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ് പ​തി​വ്. 125 രൂ​പ​യാ​ണ് ഇ​തി​ന് ഈ​ടാ​ക്കി​യി​രു​ന്ന​ത്.

Related posts

Leave a Comment