അനു ഇമ്മാനുവലിന് ശനിദശയോ…

anu090616അവസരങ്ങള്‍ ഒരുപാട് കിട്ടുകയും അതുപോലെ തന്നെ നഷ്ടപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയാണ് അനു ഇമ്മാനുവലിന്. എന്താണ് അനുവിന് സംഭവിക്കുന്നതെന്ന് ചോദിച്ചാല്‍ താരത്തിന് ശനിദശയായിരിക്കാമെന്നു പറയാനേ തരമുള്ളു.

ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ദുല്‍ഖറിന്റെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയെങ്കിലും തെലുങ്ക് ചിത്രത്തിന് ഡേറ്റ് കൊടുത്തതിന്റെ പേരില്‍ ഈ ചിത്രം നഷ്ടമായി. നേരത്തെ ചാര്‍ലിയില്‍ പാര്‍വതിക്ക് പകരം ആദ്യം പരിഗണിച്ചിരുന്നത് അനുവിനെ ആയിരുന്നു. അന്നും മറ്റ് പല തിരക്കുകള്‍ കാരണം അനുവിന് അവസരം നഷ്ടപ്പെടുത്തേണ്ടി വന്നു.

ഇതോടെ മലയാളത്തില്‍ രാശിയില്ലാതെ പോകുന്ന നടിയായി മാറുകയാണ് അനു ഇമ്മാനുവല്‍ എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. താരം ഇപ്പോള്‍ ഓക്‌സിജന്‍ എന്നു പേരിട്ടിരിക്കുന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അനു ഇമ്മാനുവല്‍ കഴിഞ്ഞിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മലയാളത്തില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നതായി പരിഭവിക്കുകയും ചെയ്തിരുന്നു.

Related posts