അമിറുള്‍ ഇസ്‌ലാമിനെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കാന്‍ അപേക്ഷ നല്‍കും; ഇന്നു തന്നെ തിരിച്ചറിയല്‍ പരേഡ് നടത്താനാണു പോലീസ് തീരുമാനം

prathi1കൊച്ചി: ജിഷകേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കാന്‍ പോലീസ് സിജെഎം കോടതിയില്‍ അപേക്ഷനല്‍കും. ഇന്നു തന്നെ തിരിച്ചറിയല്‍ പരേഡ് നടത്താനാണു പോലീസ് തീരുമാനിച്ചിരിക്കുന്നത്. ജിഷയുടെ വീട്ടില്‍നിന്നു സംഭവദിവസം വൈകുന്നേരം മഞ്ഞടീഷര്‍ട്ട് ധരിച്ചയാള്‍ കനാല്‍ കടന്നു പോകുന്നത് കണ്ടെന്നു മൊഴി നല്‍കിയ അയല്‍ക്കാരായ രണ്ടു സ്ത്രീകളെയും ചെരുപ്പുകടക്കാരനെയും ലോഡ്ജ് ഉടമ ജോര്‍ജിനെയുമാണ് ഇന്നു തിരിച്ചറിയല്‍ പരേഡിന് എത്തിക്കുന്നത്.

Related posts