കോയമ്പത്തൂര്‍: അവകാശങ്ങള്‍ക്കു വേണ്ടി പോരാടാന്‍ എല്ലാ സംഘടനകളും ഒരുമിച്ച് നിന്ന് പോരാടണമെന്ന് ഗുരുദാസ് ദാസ് ഗുപ്ത ആവശ്യപ്പെട്ടു. കോയമ്പത്തൂരില്‍ ആരംഭിച്ച എഐടിയുസി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിനു ശേഷം രാജ്യം നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പോരാട്ടങ്ങള്‍ക്കാണ് തൊഴിലാളി സംഘടനകള്‍ ഇപ്പോള്‍ നടത്തി വരുന്നത്. സംഘടനകളെ ശക്തമാക്കി മതതീവ്രവാദികള്‍ക്കെതിരെ പോരാടുന്നതിന് തൊഴിലാളികള്‍ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ അക്രമണങ്ങള്‍ക്കെതിരെ പോരാടുവാന്‍ വിവിധ ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തിയത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
എഐടിയുസി അഖിലേന്ത്യാ പ്രസിഡണ്ട് രാമേന്ദ്രകുമാര്‍ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎഫ്ടിയു ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് മാവ്റികോസ് മുഖ്യപ്രഭാഷണം നടത്തി. ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡണ്ട് ഡോ.സജ്ജീവറെഡ്ഡി, സിഐടിയു പ്രസിഡണ്ട് എ കെ പത്മനാഭന്, എച്ച്എംഎസ് പ്രസിഡണ്ട് സിഎ രാജശ്രീധര്, എന്‍പിഎഫ് ജനറല്‍ സെക്രട്ടറി തിരുമു ഷണ്മുഖന്, എഐസിസിടിയു വൈസ് പ്രസിഡണ്ട് എസ് ബാലസുബ്രഹ്്മണ്യന്‍, എ ഐ യുടിയുസി സെക്രട്ടറി സോമശേഖര്‍, സേവാദേശീയ സെക്രട്ടറി സോണിയാ ജോര്‍ജ്്്്, ഡബ്ല്യുഎഫ്ടിയു ഗ്രീസ് പ്രതിനിധി മരിയ എന്നിവര്‍ ആദ്യ സെഷനില്‍ സംസാരിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, രാമകൃഷ്ണ പാണ്ഡ (ഒറിസ്സ), എ ഐ ടി യു സി വര്‍ക്കിംഗ് പ്രസിഡണ്ട് ഗയാസിംഗ്, പി എസ് പരമര്‍, പാന്സിംഗ്്് ബ്രാസ്്്, സാറ്റ്്മതീന്ഘാന, ഗൗരി ബന്ധുക്കര്‍, രാമറാവു, എം എല്‍ യാദവ്, സി എച്ച് വെങ്കിടാചലം, ബി വി വിജയലക്ഷ്മി, ക്രിസ്റ്റഫര്‍ ഫോണ്‍സിക, ഡി എല്‍ സച്ച്ദേവ് എന്നിവരും യോഗത്തിന് ആശംസകള്‍ നേര്‍ന്നു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കെ എസ്്്് നാച്ചിമുത്തു പതാക ഉയര്‍ത്തിയതോടെയാണ് 41-ാമത് എ ഐ ടി യു സി ദേശീയ സമ്മേളനത്തിന് തുടക്കമായത്. 3000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് 600 പേര് പങ്കെടുക്കുന്നു.
യോഗത്തില്‍ സ്വാഗതസംഘം ചെയര്മാന് ബി പാണ്ഡ്യന് സ്വാഗതവും സ്വാഗതസംഘം ജനറല്‍ സെക്രട്ടറി ടി എം മൂര്‍ത്തി നന്ദിയും പറഞ്ഞു. ഉച്ചകഴിഞ്ഞ് ജനറല്‍ സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളുടെ പൊതു പ്രശ്നങ്ങള്‍ സംബന്ധിച്ച് ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. ഇന്ന് വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ പൊതു പ്രശ്നങ്ങളും പ്രാദേശിക വിഷയങ്ങളും ചര്‍ച്ചചെയ്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ചര്‍ച്ചയും വിശകലനവും നടക്കും.