മലയാള സിനിമയില്‍ നായികയാകാന്‍ മറ്റൊരു താരപുത്രി കൂടി; പുതിയ നായികയുടെ വിശേഷങ്ങളറിയാം…

താരമക്കള്‍ക്ക് മലയാളത്തില്‍ ഒരിക്കലും പഞ്ഞമുണ്ടായിട്ടില്ല. ഇപ്പോള്‍ മലയാള സിനിമയില്‍ മറ്റൊരു താരപുത്രി കൂടി നായികയായി അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്.

നടന്‍ ഷാജു ശ്രീധറിന്റേയും നടി ചാന്ദ്നിയുടേയും മകള്‍ നന്ദന ഷാജുവാണ് പുതിയ നായിക. ജോഷി ജോണ്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ‘സ്റ്റാന്‍ഡേര്‍ഡ്.10-ഇ, 1999 ബാച്ച്’ എന്ന ചിത്രത്തിലൂടെയാണ് നന്ദന അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിന്റെ പൂജ ഇന്നലെ കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. നടന്‍ ദിലീപ് ആണ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചത്. മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മിനി മാത്യു, ഡേവിഡ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നോയല്‍ ഗീവര്‍ഗ്ഗീസ്, സലീം കുമാര്‍, കിച്ചു ടെല്ലസ്, കോട്ടയം നസീര്‍, ചെമ്പില്‍ അശോകന്‍, ബിറ്റോ ഡേവിസ്, ശ്രീജിത്ത് പെരുമന, സുജിത്, അനീഷ്, അസ്ഹര്‍, അനീഷ് ഗോപാല്‍, ചിനു കുരുവിള, ഗീതി സംഗീത തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

ടിക് ടോക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് മുമ്പേതന്നെ പരിചിതയാണ് നന്ദന. അച്ഛന്‍ ഷാജുവിനൊപ്പമുള്ള ടിക്ടോക്ക് വീഡിയോകള്‍ വൈറലായിരുന്നു. സഹോദരി നിരാഞ്ജനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

അയ്യപ്പനും കോശിയും, ബ്രദേഴ്‌സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളില്‍ നീരാഞ്ജന അഭിനയിക്കുകയും ചെയ്തിരുന്നു.

പാലക്കാട് മേഴ്‌സി കോളേജില്‍ ബിഎസ്‌സി ബയോടെക്‌നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് നന്ദന.

Related posts

Leave a Comment