ഇങ്ങനെയൊക്കെ വിളിക്കാമോ?

kathreena260716തമാശയ്ക്കാണെങ്കില്‍ പോലും ഇങ്ങനെയൊക്കെ വിളിക്കാമോ… ചോദ്യം ആരാധകരുടേതാണ്, താരത്തിന്റെയല്ല…. ഫെയ്‌സ് ബുക്കിനോട് കൂട്ടുകൂടി ദിവസങ്ങള്‍ക്കുള്ളിലാണ് കത്രീന കെയ്ഫ് പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കമന്റെത്തിയത്. കത്രീന ആന്റിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു കമന്റ്. ഇതോടെ കത്രീനയുടെ ആരാധകര്‍ വെറുതെയിരുന്നില്ല.

ഇത്തരത്തില്‍ കമന്റിട്ട ആളെ കണക്കിന് തിരിച്ചു മറുപടി കൊടുത്തു. സംഭവം കൈവിട്ട് പോകുന്നത് കണ്ടിട്ടാണോ എന്തോ… കുറച്ചു കഴിഞ്ഞപ്പോള്‍ കത്രീന കമന്റിന് നന്ദി എന്നു പറഞ്ഞ് മറുപടി കൊടുത്തു. ഇതോടെ ആരാധകര്‍ അമ്പരന്നു. ഇതെന്താണ് കത്രീന ഇങ്ങനെ പ്രതികരിച്ചതെന്നായി ആരാധകര്‍. ഏതായാ ലും ഇതോടെ ആരാധകര്‍ കത്രീനയെ ആന്റിയെന്ന് വിളിച്ച ആള്‍ക്കെതിരേയുള്ള പ്രതിഷേധം അവസാനിച്ചു.

Related posts