പ്രണയവിവാഹത്തിനൊടുവില്‍ ദാരുണ ആത്മഹത്യ, ആന്‍മരിയയുടെ ഭര്‍ത്താവും അമ്മയും അറസ്റ്റില്‍, ഡയറിയിലെ കൈയക്ഷരം ആന്‍മരിയയുടേതല്ലെന്ന് സംശയം

anmariyaവിദ്യാര്‍ഥിനിയായിരുന്ന ആന്‍മരിയ (18) യുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ ബസ് ഡ്രൈവര്‍ പൂപ്പറമ്പ് പള്ളിയാല്‍ സോബിന്‍ (28), സോബിന്റെ മാതാവ് പള്ളിയാന്‍ മേരി (50) എന്നിവരെ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍, കുടിയാന്‍മല എസ്‌ഐ എം.പി.വിനീഷ്കുമാര്‍ എന്നിവര്‍ അറസ്റ്റ് ചെയ്തു. സോബിന്റെ പിതാവിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കണ്ണൂരിലെ സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷം ബിബിഎ വിദ്യാര്‍ഥിനിയായിരുന്ന ആന്‍മരിയ നാല് മാസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ബസ് ഡ്രൈവറായ യുവാവിനെ വിവാഹം കഴിച്ചത്. വിവാഹശേഷം പൂപ്പറമ്പിലെ ഭര്‍തൃവീട്ടിലായിരുന്നു താമസം. പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ വച്ച് വിഷം അകത്തു ചെന്ന നിലയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍മരിയ ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്. മകളുടെ മരണത്തില്‍ സംശയം തോന്നിയ മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭര്‍തൃവീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പുകള്‍ പോലീസ് കണ്ടെടുത്തിരുന്നു.

‘ആരെയും കുറ്റപ്പെടുത്തുന്നില്ല, തെറ്റ് പറ്റിയത് എനിക്കാണ്’ എന്നു തുടങ്ങുന്ന കുറിപ്പില്‍ ജീവിതത്തില്‍ സകല പ്രതീക്ഷ നശിച്ച ഒരാളുടെ അവസ്ഥ വെളിവാക്കുന്നതായിരുന്നു. ഒരു കുറിപ്പ് ആന്‍മേരിയുടെ മാതാവിനും മറ്റൊന്ന് ഭര്‍ത്താവിനും ഉള്ളതായിരുന്നു. ഡയറിക്കുറുപ്പിലും ഇത്തരം പരാമര്‍ശങ്ങള്‍ തന്നെയായിരുന്നു. ഇവ എഴുതിയത് ആന്‍മരിയയുടെ സ്വന്തം കൈപ്പടയിലാണോ എന്ന് പോലീസ് പരിശോധിച്ചുവരുകയാണ്.

കൂട്ടുകാരികളില്‍ നിന്നും പരിസരവാസികളില്‍ നിന്നും വിശദമായ തെളിവെടുപ്പിനു ശേഷമായിരുന്നു അറസ്റ്റ്. നല്ല കവയിത്രിയും പഠിക്കാന്‍ മിടുക്കിയുമായിരുന്ന ആന്‍മരിയയുടെ പെട്ടെന്നുള്ള വിവാഹം വീട്ടുകാരെ വളരെയേറെ മാനസികമായി തകര്‍ത്തിരുന്നു. ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ആന്‍ പഠനത്തില്‍ മാത്രമല്ല, വേദികളിലും തിളങ്ങി നിന്ന സമയമാണ് ബസ്
ഡ്രൈവറുടെ ചതിക്കുഴിയില്‍പെടുന്നത്. ആന്‍ മരിയുടെ അമ്മ ആനി കരഞ്ഞു പറഞ്ഞിട്ടും ആന്‍ വഴങ്ങിയില്ല. ഉയരങ്ങളിക്ക് നടന്നു കയറേണ്ട മരിയ പതിനെട്ടാം വയസില്‍ തന്നെ ഡ്രൈവര്‍ സുബിന്റെ കൈപിടിച്ചു വീട്ടില്‍ നിന്നിറങ്ങി. വിവാഹശേഷമാണ് ആന്‍ സുബിന്റെ യഥാര്‍ഥ രൂപം മനസിലാക്കുന്നതെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.

Related posts