രജനികാന്തിന്റെ സൂപ്പര്‍ ചിത്രം കബാലി ജൂലൈ 15ന് റിലീസിംഗിനൊരുങ്ങുകയാണ്. റിലീസിംഗിനു മുമ്പ് മുടക്കുമുതല്‍ തിരിച്ചുപിടിക്കാനൊരുങ്ങുന്ന കബാലിയെ വരവേല്ക്കാന്‍ മലേഷ്യന്‍ വിമാന കമ്പനിയായ എയര്‍ ഏഷ്യ ഒരുക്കിയ ഭീമന്‍ പരസ്യം ഏവരെയും ഞെട്ടിക്കും. ഒരു വിമാനത്തിന്റെ പുറംഭാഗത്ത് മുഴുവന്‍ കബാലിയിലെ രജനിയുടെ ചിത്രം പതിപ്പിച്ചിരിക്കുകയാണ്. റിലിസിംഗ് ദിനത്തില്‍ രജനി ഫാന്‍സിനെക്കൊണ്ട് ബംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് ഈ വിമാനം പറക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാര്‍ക്കാകും ഈ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുക. വിമാനത്തിന്റെ ചിത്രങ്ങള്‍ കാണാം.
ഇത് പറക്കും കബാലി, രജനീ ചിത്രത്തെ വരവേല്ക്കാന്‍ എയര്‍ ഏഷ്യ ഒരുക്കിയ വിമാനം കണ്ടാല്‍ ഞെട്ടും!
