കൊല്ലം :ജില്ലയിലെ 11 അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്, കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം ഏ.കെ.ആന്റണി എന്നിവര്‍ കൊല്ലം ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 28നും, രമേശ് ചെന്നിത്തല മെയ് 4നും, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് മെയ് 10നും, കോണ്‍ഗ്രസ് പ്വര്ത്തകസമിതിയംഗം ഏ.കെ.ആന്റണി മെയ് 13നുമാണ് ജില്ലയിലെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പ്രസംഗിക്കുന്നത്.
ഈ 4 നേതാക്കളും ജില്ലയിലെ 11 അസംബ്ലി നിയോജകമണ്ഡലങ്ങളിലും യുഡഎഫിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കുന്നതാണെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു. മെയ് ആദ്യവാരം യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ വിവിധ തെരെഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.