എം.കെ.ഹബീബ് പൊതുപ്രവര്‍ത്തനത്തിന്റ പവിത്രത കാത്തുസൂക്ഷിച്ചയാളെന്ന് രമേശ് ചെന്നിത്തല

ekm-remesh-chennithalaകൊല്ലം: പൊതുപ്രവര്‍ത്തനത്തിന്റെ പവിത്രത എന്നും കാത്തുസൂക്ഷിച്ചയാളാണ് എം.കെ.ഹബീബ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കൊല്ലൂര്‍വിള സര്‍വീസ് സഹകരണ ബാങ്കിനെ ഇന്നത്തെ വികസന പാതയെിലെത്തിക്കാന്‍ എം.കെ.ഹബീബ് നേതൃത്വം നല്‍കിയത് എന്നും കൊല്ലം പൗരാവലി സ്മരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.  എം.കെ.ഹബീബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹബീബിന്റെ നാമധേയത്തിലുള്ള കോംപ്ലക്‌സിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിര്‍വഹിച്ചു.

ഐഎന്‍ടിയുസി. സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി അദ്ധ്യക്ഷത വഹിച്ചു.  എം.നൗഷാദ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറിശൂരനാട് രാജശേഖരന്‍, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി.രാജന്‍, മുന്‍എംഎല്‍എ യൂനുസ്കുഞ്ഞ്,  അഡ്വ.എ.ഷാനവാസ്ഖാന്‍,  എന്‍.അഴകേശന്‍, എ.എസ്.നോള്‍ഡ്, അന്‍സാര്‍ അസീസ്, ആര്‍.രാജ്‌മോഹന്‍, പ്രേം ഉഷാര്‍, വൈ.ഇസ്മായില്‍കുഞ്ഞ്, നെടുങ്ങോലം രഘു, ഒ.ബി.രാജേഷ്, അന്‍വറുദീന്‍ ചാണിക്കല്‍, സാദത്ത് ഹബീബ്, അരാഫത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു.

Related posts