എട്ടുകാലിക്കു മാത്രമല്ല ഇനി എട്ടുകാല്; എട്ടുകാലുള്ള പന്നിയുടെ ചിത്രം സോഷ്യമീഡിയായില്‍ വൈറലാകുന്നു

pigഎട്ടുകാലി എന്നു കേള്‍ക്കുമ്പോള്‍  ചിലന്തിയുടെ രൂപമാണ് സാധാരണയായി നമ്മുടെ മനസ്സില്‍ വരുന്നത്. എന്നാല്‍ ഇനി എട്ടുകാലിയെന്നു കേള്‍ക്കുമ്പോള്‍  കണ്ണുമടച്ച് ചിലന്തിയെന്നു പറയാന്‍ വരട്ടെ. അര്‍ജന്റീനയില്‍ ഈയിടെ പിറന്നു വീണ എട്ടുകാലുള്ള പന്നിയാണ് ഇന്റര്‍നെറ്റ് ലോകത്തെ പുതിയ എട്ടുകാലി. പിറന്നു അല്‍പനേരം കഴിഞ്ഞപ്പോഴേ പന്നിക്കുട്ടി മരിച്ചതിനാല്‍ പേരിടാന്‍ കൂടി കഴിഞ്ഞില്ല.

വടക്കു-പടിഞ്ഞാറന്‍ ഗ്രാമമായ എല്‍ ഗാപ്പോണിലാണ് ഈ അപൂര്‍വജന്മം സംഭവിച്ചത്. തന്റെ പെണ്‍പന്നി എട്ടുകാലുള്ള പന്നിക്കുട്ടിയെ പ്രസവിച്ചത് സത്യമോ മിഥ്യയോ എന്നു വിശ്വസിക്കാനാവാതെയിരിക്കുകയാണ് സാന്തിയാഗോ വാള്‍ഡെസ് എന്ന പാവം കര്‍ഷകന്‍. ഇദ്ദേഹംതന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രസിദ്ധീകരിച്ചത്. ഇത്രമാത്രം വിചിത്രമായ ഒരു ജന്മമായിട്ടും ജനിതകവ്യതിയാനം സംബന്ധിച്ചു പഠനങ്ങള്‍ നടത്തുന്ന വിദഗ്ധന്മാരാരും ഇതന്വേഷിച്ചു വന്നില്ലയെന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്. അര്‍ജന്റീനയില്‍ ഇത്തരം വിചിത്രരൂപികള്‍ പിറവിയെടുക്കുന്നത് സാധാരണമായിരിക്കുകയാണ്. അവയില്‍ ഒടുവിലത്തേതു മാത്രമാണ് ഈ പന്നിക്കുട്ടി. കര്‍ഷകര്‍ പാടത്ത് ഉപയോഗിക്കുന്ന കീടനാശിനികളുടെ പരിണിതഫലമായിയാണ്  ജനിതകവ്യതിയാനം സംഭവിച്ച ഇത്തരം ജീവികള്‍ പിറവിയെടുക്കുന്നതെന്നാണ് നിഗമനം…

Related posts