എയര്‍ബസ് ഉത്പാദനം വര്‍ധിപ്പിക്കുന്നു

air-busലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ വ്യോമയാന നിര്‍മാണ കമ്പനികളിലൊന്നായ എയര്‍ബസിന്റെ ലാഭത്തില്‍ കഴിഞ്ഞ വര്‍ഷം 15 ശതമാനം വര്‍ധന.

വിമാനത്തിനായുള്ള ഓര്‍ഡറുകളില്‍ റിക്കാര്‍ഡ് വര്‍ധന വന്നിരിക്കുന്ന സാഹചര്യത്തില്‍ ഉത്പാദനം വര്‍ധിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ലോംഗ്‌റേഞ്ച് വൈഡ്‌ബോഡി എ 330 വിമാനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ഇതിന്റെ ഉത്പാദനമാണ് പ്രധാനമായും വര്‍ധിപ്പിക്കുന്നത്. 45 വിമാനങ്ങള്‍ വാങ്ങാനുള്ള ഇറാന്റെ തീരുമാനവും എയര്‍ബസിനു വലിയ ഉണര്‍വ് നല്‍കിയിരുന്നു. 12 എ 380 സൂപ്പര്‍ജംബോകള്‍ അടക്കമുള്ളതായിരുന്നു ഈ കരാര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts