ഡ​ൽ​ഹി വി​ല​പി​ക്കു​ന്നു, പ്രാ​ണ​വാ​യു ത​രൂ… ഇന്നലെ രാത്രി പിടഞ്ഞു മരിച്ചത് 25 പേര്‍; ഡല്‍ഹിയില്‍ സ്ഥിതി വിവരണാതീതം; ദാരുണം ഈ കാഴ്ചകള്‍…

ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ലെ ഗം​ഗാ​റാം ആ​ശു​പ​ത്രി​യി​ൽ മാ​ത്രം 24 മ​ണി​ക്കൂ​റി​നി​ടെ 25ല​ധി​കം പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

ചികിത്സ​യി​ലു​ള്ള 60 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രാ​വി​ലെ അ​റി​യി​ച്ചു.

ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കൂ​ടി ന​ൽ​കാ​നു​ള്ള പ്രാ​ണ​വാ​യു മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ലു​ള്ളൂ എ​ന്ന് മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞി​രു​ന്നു.

ഉ​ച്ച​യ്ക്ക് മു​ന്പു​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് അ​ടി​യ​ന്ത​ര യോ​ഗ​ങ്ങ​ൾ വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കും. രാ​ജ്യ​ത്തെ മു​ൻ​നി​ര ഓ​ക്സി​ജ​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യി ഉ​ച്ച​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ഓ​ക്സി​ജ​ൻ വി​ത​ര​ണം ചെ​യ്യാ​ൻ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

അ​തേ​സ​മ​യം ഇ​ന്ത്യ​യ്ക്ക് ഓ​ക്സി​ജ​ൻ ന​ൽ​കാ​മെ​ന്ന് റ​ഷ്യ​യും ചൈ​ന​യും അ​റി​യി​ച്ചു. റ​ഷ്യ​യി​ൽ​നി​ന്ന് ക​പ്പ​ൽ​മാ​ർ​ഗം 50000 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment