ഒന്നര കോടി രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതി; നികേഷ് കുമാറിനെതിരായ എഫ്‌ഐആര്‍ സ്റ്റേ ചെയ്തു

Nikeshകൊച്ചി: റിപ്പോര്‍ട്ടര്‍ ടിവി കമ്പനിയുടെ ഓഹരി സംബന്ധിച്ചുള്ള പരാതിയില്‍ എം.വി. നികേഷ് കുമാറിനെതിരേ തൊടുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ ഹൈക്കോടതി താത്കാലികമായി സ്‌റ്റേ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന കരിമണ്ണൂര്‍ സ്വദേശിനിയായ ലാലി ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് റിപ്പാര്‍ട്ടര്‍ ടിവിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ നികേഷിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

പുതുതായി തുടങ്ങുന്ന ഇന്തോ-ഏഷ്യന്‍ ന്യൂസ് ചാനലിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പരാതിക്കാരിയില്‍നിന്ന് ഒന്നര കോടി രൂപ കൈപ്പറ്റി വഞ്ചിച്ചെന്നായിരുന്നു പരാതി. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നികേഷ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ താത്കാലിക ഉത്തരവ്. അഴീക്കോട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാനൊരുങ്ങുന്ന നികേഷിന് കോടതി വിധി ആശ്വാസമായി.

Related posts