നാദബ്രഹ്മ മൂവീസിന്റെ ബാനറില്‍ അഡ്വ. വി.സത്യനും സുമേഷ്കുമാറും ചേര്‍ന്നു നിര്‍മിച്ച് നാടക നടനും നാടക സംവിധായകനും ചലച്ചിത്ര നടനുമൊക്കെയായ നൗഷാദ് ഇബ്രാഹിം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഓടുന്നോന്റെ ചിത്രീകരണം തുടങ്ങി. ചെങ്ങോട്ടുകാവില്‍ നടന്ന പൂജാവേളയില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഭദ്രദീപം കൊളുത്തി പ്രവര്‍ത്തകരെ അനുഗ്രഹിച്ചു.
അട്ടപ്പാടിയില്‍ നടന്ന ആറുദിവസത്തെ ചിത്രീകരണത്തിനു ശേഷം കൊയിലാണ്ടിയില്‍ ചിത്രീകരണം തുടരുന്നു.
സന്തോഷ് കീഴാറ്റൂര്‍ നായകനാകുന്നു. ജയ നൗഷാദാണ് നായിക. ജോയി മാത്യു, ശിവജി ഗുരുവായൂര്‍, രമാദേവി എന്നിവര്‍ക്കൊപ്പം ഒരുപറ്റം നാടകപ്രവര്‍ത്തകരും ചിത്രത്തില്‍ അഭിനയിക്കുന്നു. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം, എഡിറ്റിംഗ് വിജയകൃഷ്ണ, ആര്‍ട്ട് രഞ്ജിത്ത് കൊയിലാണ്ടി, മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം കുമാര്‍ എടപ്പാള്‍, സംഗീതം പ്രേംകുമാര്‍ വടകര, പ്രൊഡക്ഷന്‍ കണ്ട്രോളര് സാഥിക് നെല്ലിയാട്ട്.
-ദേവസിക്കുട്ടി