അടുക്കള വാതിൽ പൂട്ട് തകർത്ത് അകത്തു കയറി; കുടുംബത്തോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന വീട്ടമ്മയുടെ മാല കവർന്ന് മോഷ്ടാവ്


മു​ഹ​മ്മ: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ അ​ഞ്ചു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് മോ​ഷ്ടാ​വ് ക​ട​ന്നു. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 22ാം വാ​ർ​ഡ് പു​ളി​ക്കി​പ​റ​മ്പ് സു​ന്ദ​ർ​ലാ​ലി​ന്റെ ഭാ​ര്യ രാ​ഗി​ണി​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മോ​ഷ​ണം. വീ​ടി​ന്റെ അ​ടു​ക്ക​ള വാ​തി​ലി​ന്റെ പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് സു​ന്ദ​ർ​ലാ​ലി​നും മ​ക​ൾ​ക്കു​മൊ​പ്പം കി​ട​ക്കു​ക​യാ​യി​രു​ന്ന രാ​ഗി​ണി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യാ​ണ് പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.

ക​ഴു​ത്തി​ൽ വേ​ദ​ന തോ​ന്നി ഉ​ണ​ർ​ന്ന രാ​ഗി​ണി മോ​ഷ്ടാ​വി​നെ ക​ണ്ട​തോ​ടെ ബ​ഹ​ളം വ​യ്ക്കു​ക​യും സു​ന്ദ​ർ​ലാ​ൽ ഉ​ണ​ർ​ന്ന​തോ​ടെ മോ​ഷ്ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​കാ​ർ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടു​വാ​നാ​യി​ല്ല.

Related posts

Leave a Comment