തൃശൂര്‍: കേരളത്തെ ഭീതിപ്പെടുത്തുന്ന തെരുവുനായ്ശല്യം ഓണപ്പൂക്കളത്തിലും. തൃശൂര്‍ ശക്തന്‍നഗറിലെ സണ്‍ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ വകുപ്പുത ല പൂക്കളമത്സരത്തിലാണു ഹൗ സ് കീപ്പിംഗ് സ്റ്റാഫ് തയാറാക്കിയ പൂക്കളം വേറിട്ട കാഴ്ചയായത്. ഇക്കുറി കേരളത്തില്‍ ഓണത്തിനെത്തുന്ന മാവേലിയെയും തെരുവുനായ്ക്കള്‍ കടിച്ചുകീറും എന്ന ഓര്‍മപ്പെടുത്തലുമായി പൂക്കളം കാണികളുടെ മനം കവര്‍ന്നു. നായ്ക്കളെ കണ്ട് ഓലക്കുട ഉപേക്ഷിച്ച് ഓടുന്ന മാവേലിയെയാണു പൂക്കള്‍കൊണ്ട് ചിത്രീകരിച്ചത്.
സൂപ്പര്‍വൈസര്‍ സോണി സിജോയുടെ ആശയം പൂക്കളില്‍ ഒരുക്കാന്‍ ഇരുപത്തഞ്ചോളം സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരുന്നു. സുബീഷ്, ഷൈബി, ഉഷ, ചന്ദ്രിക എന്നിവര്‍ നേതൃത്വം നല്‍കി. തങ്ങളുടെ പൂക്കളം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന്റെ ത്രില്ലിലാണു സംഘം.
ആശുപത്രിയില്‍ നടന്ന ഓണാഘോഷ ചടങ്ങില്‍ ചെയര്‍മാന്‍ ഡോ. പി.എം. വര്‍ക്കി സംഘത്തിനു സമ്മാനം നല്കി. മാനേജിംഗ് ഡയറക്ടര്‍ പ്രതാപ് വര്‍ക്കി, അഡ്മിനിസ്‌ട്രേറ്റര്‍ വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ സംഘാംഗങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.