ഓണ്‍ലൈന്‍ വ്യാപാരം: കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്

KTM-ONLINEകോട്ടയം: ഓണ്‍ലൈന്‍ വ്യാപാരം കേരളത്തിന്റെ മണ്ണില്‍ പൊടിപെടിക്കുമ്പോള്‍ കബളിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടുകയാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ ഓര്‍ഡര്‍ നല്‍കുന്ന സാധനങ്ങളല്ല ഉപഭോക്താക്കള്‍ ലഭിക്കുന്നതെന്ന തരത്തിലുള്ള പരാതികള്‍ ഏറുകയാണ്. ആവശ്യപ്പെടുന്ന സാധനങ്ങള്‍ക്ക് പകരം കല്ലുകളും, ഇഷ്്ടികകളുമാണ് ഉപഭോക്താക്കള്‍ക്ക് പലപ്പോഴും ലഭിക്കുന്നത്. ഇത്തരത്തിലുള്ള പരാതികള്‍ കൂടുന്ന സാഹചര്യത്തില്‍ പണം തിരികെ നല്‍കി തടിതപ്പുകയാണ് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ചെയ്യുന്നത്.

ലോകത്തിലെ തന്നെ പ്രമുഖ ഓണ്‍ലൈന്‍വെബ്‌സൈറ്റുകള്‍ വഴി വിറ്റുപോകുന്നതിലധികവും മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലട്രോണിക്‌സ് ഉപകരണങ്ങളാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലയേക്കാള്‍ കുറഞ്ഞ വിലയക്ക് ഓണ്‍ലൈന്‍വഴി സാധനങ്ങള്‍ ലഭിക്കുമെന്നതാണ് ഓണ്‍ലൈന്‍ വ്യാപാരം സംസ്ഥാനത്ത് ശക്തമാകാനുള്ള പ്രധാനകാരണം.

ഷോപ്പിംഗിനായി പ്രത്യേക സമയം കണ്ടെത്താനും മറ്റുചെലവുകള്‍ ഒന്നുമില്ലാതെ വീട്ടിലിരുന്ന് ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ ഷോപ്പിംഗ് നടത്താനും കഴിയുന്നതും മറ്റൊരു പ്രത്യേകതയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പല ഓഫറുകളും ഓണ്‍ലൈന്‍ വ്യാപരസ്ഥാപനങ്ങള്‍ നല്‍കുന്നുമുണ്ട്.

Related posts