നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന പാതിരാത്രി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ പുഴു എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്.
പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ആത്മീയ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങിയവരുമുണ്ട് .തിരക്കഥ- ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. തുടരും, ലോക എന്നീ ചിത്രങ്ങൾക്കുശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം- ഷെഹ്നാദ് ജലാൽ, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, ആർട്ട്- ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, മേക്കപ്പ്- ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ- ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ- സിബിൻ രാജ്, ആക്ഷൻ- പി സി സ്റ്റണ്ട്സ്, സ്റ്റിൽസ്- നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ- യെല്ലോ ടൂത്ത്സ്, പിആർഒ- ശബരി, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്.