കണ്ണൂരില്‍ പോളിംഗില്‍ നേരിയ കുറവ്, 80.63 ശതമാനം; കൂടുതല്‍ പോളിംഗ് ധര്‍മടത്ത്,

pinarayiകണ്ണൂര്‍: കനത്തതോതിലുള്ള പോരാട്ടം നടന്ന കണ്ണൂര്‍ ജില്ലയില്‍ 80.63 ശതമാനം പോളിംഗ്. തെരഞ്ഞെടുപ്പ കമ്മീഷന്റെ ഏറ്റവും ഒടുവിലത്തെ കണക്കാണിത്. 2011ല്‍ 80.66 ശതമാനമായിരുന്നു പോളിംഗ്. .03 ശതമാനം കുറവ് ഇത്തവണയുണ്ടായി. നിയോജക മണ്ഡലങ്ങളില്‍ ധര്‍മടത്താണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. പിണറായി വിജയന്‍ മത്സരിച്ച ഇവിടെ 83.53 ശതമാനം പോളിംഗുണ്ടായി. കഴിഞ്ഞ തവണ ധര്‍മടത്ത് 83.31 ശതമാനമായിരുന്നു പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് നടന്നത് കണ്ണൂര്‍ മണ്ഡലത്തിലാണ് 77.32 ശതമാനം മാത്രം. കഴിഞ്ഞ തവണ കണ്ണൂരില്‍ 78.82 ശതമാനം പോളിംഗ് ഉണ്ടായിരുന്നു.

മട്ടന്നൂരില്‍ 82 ശതമാനവും പയ്യന്നൂര്‍, തളിപ്പറമ്പ്, അഴീക്കോട് എന്നിവിടങ്ങളില്‍ 81 ശതമാനവും കൂത്തുപറമ്പിലും പേരാവൂരിലും 80 ശതമാനം വീതവും പോളിംഗ് നടന്നു. കണ്ണൂരിനു പുറമെ കല്യാശേരി, ഇരിക്കൂര്‍, തലശേരി എന്നീ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം 80നു താഴെയാണ്.    ഇരിക്കൂറില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം കൂടിയിട്ടുണ്ട്. 2011ല്‍ 77.26 ശതമാനമായിരുന്നു പോളിംഗ്.
ഇത്തവണയത് 78.66 ആയി ഉയര്‍ന്നു. തലശേരിയിലും പോളിംഗ് ഉയര്‍ന്നു. 78.68  ആയിരുന്നത് 79.31 ആയി. കൂത്തുപറമ്പില്‍ 79.80 ആയിരുന്നത് 80.83 ആയി ഉയര്‍ന്നു. മട്ടന്നൂരില്‍ .20ശതമാനവും പേരാവൂരില്‍ .94 ശതമാനവും പോളിംഗ് ഉയര്‍ന്നു.

Related posts