ദീ​പി​ക പ​ദു​ക്കോ​ണ്‍ അ​മ്മ​യാ​കു​ന്നു?

ബോ​ളി​വു​ഡി​ലെ താ​ര​ദ​മ്പ​തി​ക​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണും ര​ണ്‍​വീ​ര്‍ സിം​ഗും വി​വാ​ഹി​ത​രാ​യി​ട്ട് അ​ഞ്ചു വ​ർ​ഷം പി​ന്നി​ട്ടു. എ​ന്നി​ട്ടും താ​ര​ദ​മ്പ​തി​ക​ൾ​ക്കു കു​ട്ടി​ക​ൾ പി​റ​ക്കാ​ത്ത​തി​ൽ ആ​രാ​ധ​ക​ർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​രു​വ​രു​ടെ​യും ആ​രാ​ധ​കരെ തേ​ടി ഒ​രു സ​ന്തോ​ഷ വാ​ര്‍​ത്ത എ​ത്തി​യി​രി​ക്കു​ന്നു. ബോ​ളി​വു​ഡ് മാ​ധ്യ​മ​ങ്ങ​ള്‍ ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം ദീ​പി​ക പ​ദു​ക്കോ​ണ്‍ ഗ​ര്‍​ഭി​ണി​യാ​ണ്.

വ​മ്പ​ന്‍ ചി​ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ദീ​പി​ക ഇ​പ്പോ​ള്‍. നാ​ഗ് അ​ശ്വി​ന്‍റെ പ്ര​ഭാ​സ് ചി​ത്ര​മാ​യ ക​ല്‍​ക്കി​യി​ലെ നാ​യി​ക വേ​ഷ​മാ​ണ് ദീ​പി​ക ഇ​പ്പോ​ള്‍ ചെ​യ്യു​ന്ന​ത്. സിം​ഗം സീ​രീ​സി​ല്‍ നി​ര്‍​ണാ​യ​ക വേ​ഷ​വും ദീ​പി​ക​യെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് ന​ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഇ​രു​വ​രും ആ​ദ്യ​ത്തെ ക​ണ്‍​മ​ണി​യെ​യാ​ണ് സ്വാ​ഗ​തം ചെ​യ്യാ​ന്‍ പോ​കു​ന്ന​ത്.

ദീപിക ഗർഭിണി ആണെന്ന കാര്യത്തിൽ നേ​ര​ത്തെത​ന്നെ ആ​രാ​ധ​ക​ര്‍ സം​ശ​യ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ദീ​പി​ക അ​മ്മ​യാ​വാ​ന്‍ ത​യാ​റെ​ടു​ത്തുകൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നേ​ര​ത്തെ ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ടും ചെ​യ്തി​രു​ന്നു. നാ​ല് മാ​സം ഗ​ര്‍​ഭി​ണി​യാ​ണ് ദീ​പി​ക​യെ​ന്നാ​ണ് ഇപ്പോൾ പുറത്തുവരുന്ന റി​പ്പോ​ര്‍​ട്ടു​ക​ൾ. അ​തേ​സ​മ​യം ര​ണ്‍​വീ​റും ദീ​പി​ക​യും ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​രു​വ​രുടെയും നാവിൽനിന്നുതന്നെ ഇ​ക്കാ​ര്യം കേൾക്കാനുള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ര്‍.

അ​ടു​ത്ത് ന​ല്‍​കി​യൊ​രു അ​ഭി​മു​ഖ​ത്തി​ല്‍ ദീ​പി​ക അ​മ്മ​യാ​വു​ന്ന​തി​നെക്കുറി​ച്ചെ​ല്ലാം സം​സാ​രി​ച്ചി​രു​ന്നു. ഇ​ത് ദീ​പി​ക ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് ആ​രാ​ധ​ക​ര്‍ ക​രു​തു​ന്നു. അ​തേ​സ​മ​യം ഹോ​ളി​വു​ഡി​ലെ പ്ര​മു​ഖ ഡാ​ര്‍​ക്ക് കോ​മ​ഡി സീ​രീ​സാ​യ ദ ​വൈ​റ്റ് ലോ​ട്ട​സി​ല്‍നി​ന്നു ദീ​പി​ക പി​ന്‍​മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​സീ​രീ​സി​ല്‍ ദീ​പി​ക​യ്ക്ക് നി​ര്‍​ണാ​യ​ക റോ​ളു​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​യി​ലെ നി​ര​വ​ധി താ​ര​ങ്ങ​ള്‍ ഈ ​സീ​രീ​സി​ന്‍റെ ഭാ​ഗ​മാ​വാ​ന്‍ താ​ല്‍​പ​ര്യ​ള്ള​വ​രാ​ണ്. ഈ ​സ​മ​യ​ത്താ​ണ് ഷോ​യി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള അ​വ​സ​രം ദീ​പി​ക ഉ​പേ​ക്ഷി​ച്ച​ത്. വൈ​റ്റ് ലോ​ട്ട​സി​ന്‍റെ മൂ​ന്നാം സീ​സ​ണി​ലേ​ക്കാ​ണ് ദീ​പി​ക​യെ വി​ളി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ച്ച്ബി​ഒ​യി​ലെ പ്ര​മു​ഖ ഷോ​യാ​ണി​ത്. ദീ​പി​ക ഈ ​സീ​രീ​സി​ല്‍ നി​ന്ന് പി​ന്‍​മാ​റി​യ​ത് ഗ​ര്‍​ഭി​ണി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ വാ​ര്‍​ത്ത​ക​ള്‍ അ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്. നേ​ര​ത്തെ ഫൈ​റ്റ​റി​ന്‍റെ പ്ര​മേ​ഷ​ന്‍റെ സ​മ​യ​ത്ത് ദീ​പി​ക​യു​ടെ ബേ​ബി ബം​പ് ആ​രാ​ധ​ക​ര്‍ ശ്ര​ദ്ധി​ച്ചി​രു​ന്നു.

പ​തി​വി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഫൈ​റ്റ​റി​ന്‍റെ പ്ര​മോ​ഷ​നു​ക​ളു​ടെ തു​ട​ക്ക​ത്തി​ല്‍ ദീ​പി​ക എ​ത്തി​യി​രു​ന്നി​ല്ല. അ​വ​സാ​ന ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മാ​ണ് ദീ​പി​ക എ​ത്തി​യ​ത്. ഇ​തെ​ല്ലാം അ​ഭ്യൂ​ഹ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളാ​വാ​ന്‍ മാ​ന​സി​ക​മാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണ് താ​നും ര​ണ്‍​വീ​റു​മെ​ന്നും ദീ​പി​ക അ​ടു​ത്ത​യി​ടെ പ​റ​ഞ്ഞി​രു​ന്നു. എ​നി​ക്കും ര​ണ്‍​വീ​റി​നും കു​ട്ടി​ക​ളെ ഒ​രു​പാ​ട് ഇ​ഷ്ട​മാ​ണ്. ഞ​ങ്ങ​ളു​ടേ​താ​യൊ​രു കു​ടും​ബം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ദീ​പി​ക പ​റ​ഞ്ഞ​ത്. സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യു​ടെ രാം​ലീ​ല​യു​ടെ സെ​റ്റി​ലാ​ണ് ര​ണ്‍​വീ​റും ദീ​പി​ക​യും പ്ര​ണ​യ​ത്തി​ലാ​വു​ന്ന​തും പി​ന്നീ​ടു വി​വാ​ഹി​ത​രാ​കു​ന്ന​തും.

Related posts

Leave a Comment