കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് സംവിധാനം

knr-ticketകണ്ണൂര്‍: പാലക്കാട് ഡിവിഷനിലെ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീന്‍ പ്രവര്‍ത്തനം തുടങ്ങി. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിട്ടുള്ളത്. കൗണ്ടറില്‍ പണമടച്ച് സ്മാര്‍ട്ട് കാര്‍ഡ് കൈപ്പറ്റിയാല്‍ വെന്‍ഡിംഗ് മെഷീന്‍ വഴി ടിക്കറ്റെടുക്കാം. 50 രൂപ മുതല്‍ 9,500 രൂപ വരെയുള്ള തുകയ്ക്ക് ചാര്‍ജ് ചെയ്യാവുന്നതാണ് സ്മാര്‍ട്ട് കാര്‍ഡ്. ഏതു ക്ലാസിലേക്കുമുള്ള അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് മെഷീന്‍ വഴി എടുക്കാം.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാന ടിക്കറ്റ് കൗണ്ടറിന് സമീപം മൂന്ന് വെന്‍ഡിംഗ് മെഷീനും കിഴക്കുഭാഗത്ത് ഒരു മെഷീനും സ്ഥാപിച്ചിട്ടുണ്ട്. എടിവിഎമ്മിന്റെ ഉദ്ഘാടനം ചീഫ് ബുക്കിംഗ് സുപ്പര്‍വൈസര്‍ കെ.—ടി. രമേഷ് ബാബു നിര്‍വഹിച്ചു. ചീഫ് കമേഴ്‌സ്യല്‍ മാനേജര്‍ കെ. ബാബുരാജ്, ശ്യാം ശശിധരന്‍, സ്റ്റേഷന്‍ മാനേജര്‍ എന്‍.—കെ. ശൈലേന്ദ്രന്‍, കമേഴ്‌സ്യല്‍ മാനേജര്‍ ടി.—വി. സുരേഷ്കുമാര്‍, കെ. മനോഹരന്‍, എം. ശിവദാസന്‍ സ്റ്റേഷന്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയംഗം പി.—കെ. ബൈജു എന്നിവര്‍ പങ്കെടുത്തു.

Related posts