ആക്ഷ ന് കോമഡി സീരീ സില്‍പ്പെട്ട ഗോല്‍മാ ല്‍ ചലച്ചിത്ര പരമ്പര യില്‍ അടുത്തു പുറ ത്തിറങ്ങാന്‍ പോകുന്ന ഗോല്‍മാല്‍ 4 ലെ നായിക വേഷത്തില്‍ നിന്നു കരീന കപൂറിനെ തഴഞ്ഞതായി റിപ്പോര്‍ട്ടുകള്‍. പകരം പരിണീതി ചോപ്രയ്ക്ക് അവസരം നല്‍കിയെന്നാണ് വാര്‍ത്ത. ഗോല്‍മാല്‍ ഫാമിലിയിലേക്ക് പരിണീതി ചോപ്രയെ സ്വാഗതം ചെയ്തുകൊണ്ട് നടന് അജയ് ദേവ്ഗണ് ട്വീറ്റ് ചെയ്തിരുന്നു. താങ്ക് യൂ ഞാന്‍ വളരെ ആവേശ ത്തിലാണെന്നായിരുന്നു പരിണീതിയുടെ മറുപടി ട്വീറ്റ്. അടുത്ത വര്‍ഷം ദീപാവലിക്കാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഗോല്‍മാല്‍ 2 വിലും ഗോല്‍മാല്‍ 3യിലും കരീന കപൂറായിരുന്നു നായിക.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഗോല്‍മാല്‍ സീരീസുക ളെല്ലാം ബോക്സോഫീസ് ഹിറ്റുകളായിരുന്നു. 2006 ലാണ് സീരീസിലെ ആദ്യ ചിത്രം റിലീസ് ചെയ്തത്. അജയ് ദേവ്ഗണ് ,അര്‍ഷദ് വര്‍സി, തുഷാര്‍ കപൂര്‍ തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. 2008 ല്‍ രണ്ടാം സീരീസും 2010 ല്‍ മൂന്നാം സീരീ സും പുറത്തിറങ്ങി.