സാധനം കൈയിലുണ്ടോ; എരുമേലി കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിവന്ന യുവാക്കളെ കുടുക്കി  എക്സൈസ് സംഘം


എ​രു​മേ​ലി: ക​ഞ്ചാ​വും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ടു പേ​രെ എ​രു​മേ​ലി എ​ക്സൈ​സ് പി​ടി​കൂ​ടി. നൈ​ട്രോ​സ​ൾ​ഫാം ഗു​ളി​ക​ക​ളു​മാ​യി റാ​ന്നി പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി ശ്യാം (24), ​ക​ഞ്ചാ​വു​മാ​യി റാ​ന്നി – ഇ​ട​മ​ണ്‍ വ​ട്ട​മ​ല ജ​യ്സ​ണ്‍ (22), എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ മ​യ​ക്കു​മ​രു​ന്നു ലോ​ബി​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി എ​ക്സൈ​സ് ഷാ​ഡോ ടീം ​രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഡോ​ക്‌‌ടറു​ടെ കു​റി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്രം മാ​ന​സി​ക രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്ന വേ​ദ​ന സം​ഹാ​രി ​ഗു​ളി​ക​യാ​യ ​നൈ​ട്രോ​സ​ൾ​ഫാം – 10 എ​ണ്ണ​മാ​ണ് ശ്യാമിന്‍റെ ​കയ്യിലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ട​പാ​ടു​കാ​ർ​ക്കു ന​ല്കാ​നാ​യി 10 ഗ്രാം ​ക​ഞ്ചാ​വാ​ണ് ജ​യ്സ​ണി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന​ത്.

ശ​ബ​രി​മ​ല സീ​സ​ണി​നോ​ട് അ​നു​ബ​ന്ധി​ച്ച് എ​രു​മേ​ല​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തു​ന്ന വാ​ഹ​ന ഡ്രൈ​വ​ർ​മാ​രെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ക​ഞ്ചാ​വ് – മ​യ​ക്കു​മ​രു​ന്നു ലോ​ബി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഷാ​ഡോ ടീം ​മ​ഫ്തി​യി​ൽ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന ക​ണ്ണൂ​രി​ൽ നി​ന്നു വ​ന്ന വാ​ഹ​ന ഡ്രൈ​വ​റെ സ​മീ​പി​ച്ച​പ്പോ​ൾ റാ​ന്നി​യി​ൽ നി​ന്നും ക​ഞ്ചാ​വും ഗു​ളി​ക​യു​മാ​യി യു​വാ​ക്ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു.

റെ​യ്ഡി​ൽ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ഭി​ലാ​ഷ്, ഷാ​ഡോ ടീം ​മാ​മ്മ​ൻ സാ​മു​വ​ൽ, പി.​ആ​ർ. ര​തീ​ഷ്, സി​ഇ​ഒ​മാ​രാ​യ ഹാം​ലെ​റ്റ്, ടി.​എ. സ​മീ​ർ, ആ​ന​ന്ദ് ബാ​ബു പ​ങ്കെ​ടു​ത്തു.

Related posts