കല്ലൂരിലെ ജൈവ കൃഷി കാണാന്‍ ധനമന്ത്രിയെത്തി

thomasതൃക്കൂ : കല്ലൂര്‍ സ്വദേശിയുടെ ജൈവപച്ചക്കറി കൃഷി കാണാന്‍ തിരക്കിനിടയിലും മന്ത്രി തോമസ്‌ഐസക്ക് എത്തി.  തെക്കേതല ജോസിന്റെ മൂന്ന് ഏക്കറിലുള്ള വിവിധയിനം ജൈവകൃഷി കാണാനാണ് ധനമന്ത്രി എത്തിയത്. രാസവളങ്ങളും, രാസകീടനാശിനികളും മൂന്ന് ഏക്കര്‍ വരുന്ന കൃഷിയിടത്തിന് പുറത്ത് നിര്‍ത്തിയാണ് ജോസിന്റെ കൃഷിരീതി.

ഉണങ്ങിയ ചാണകവും കടലപിണ്ണാക്കും പ്രധാന വളമാക്കിയാണ് വാഴയും,ചേനയും, പയറും ഉള്‍പ്പെടെ പത്തിലധികം ഇനം പച്ചക്കറികള്‍ കൃഷിയിടത്തില്‍ വിളഞ്ഞു നില്‍ക്കുന്നത്. തുള്ളിനന രീതിയും അതില്‍ തന്നെ നേര്‍പ്പിച്ച ഗോമൂത്രവും ചേര്‍ത്താണ് ജലസേചനം നടത്തുന്നത്.പുതുക്കാട് മണ്ഡലത്തില്‍ കാര്‍ഷിക പരീക്ഷണങ്ങളിലൂടെ വിജയം കൈവരിച്ച ജോസിന്റെ കൃഷികളെ കുറിച്ച് മന്ത്രി സി.രവീന്ദ്രനാഥാണ് ധനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്. കൃഷിയെ സ്നേഹിക്കുന്ന തോമസ് ഐസക്ക് ജോസിന്റെ വ്യത്യസ്തമായ കൃഷി രീതികള്‍ സന്ദര്‍ശിക്കുവാനായി ഉടന്‍ എത്തുകയായിരുന്നു. ഒരു മണിക്കൂറോളം കൃഷിയിടം സന്ദര്‍ശിച്ച് ജോസിനെ അഭിനന്ദിച്ചതിനു ശേഷമാണ് മന്ത്രി മടങ്ങിയത്.

Related posts