ചേര്‍പ്പ്: ഇന്നലെ കോടന്നൂറില് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തി. കോടന്നൂര്‍ കൊച്ചത്ത് വീട്ടില്‍ തിലകന്റെ മകന് യദുലിനെ(8)യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പൂത്തറക്കല്‍ സെന്റ് റോക്കി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് യദുല്‍. ഇന്നലെ വൈകിട്ട് അഞ്ചരയോടെ യോടെയാണ് കുട്ടിയെ കാണാതായത്. ചേര്‍പ്പ് പോലീസും നാട്ടുകാരും പ്രദേശമാകെ നടത്തിയതിരച്ചിലില് നടത്തി വരികയായിരുന്നു.
തെരച്ചിലിന്റെ ഭാഗമായി തൃശൂരില്‍ നിന്നുമെത്തിയ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഇന്നു രാവിലെ പത്തരയോടെ വീടിനു സമീപത്തുള്ള കുളത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അസ്സിസ്റ്റന്ന്റ് സ്റ്റേഷന് ഓഫീസര്‍ ബല്‍റാം ബാബുവിന്റെ നേതൃത്വത്തില്‍ സംഘമാണ് വീടിനു സമീപത്തുള്ള മൂന്നാള് താഴ്ച്ചയുള്ള കുളത്തില്‍ നിന്നും കുട്ടിയുടെ മൃതദേഹം മുങ്ങിയെടുത്തത്. കുട്ടിയുടെ മൃതദേഹ സംസ്കാരം നാളെ 11ന് നടക്കും. അമ്മ: സിനി സഹോദരങ്ങള്‍: ഗോഗുല്‍, റിതുല്‍.