കായംകുളം ആശുപത്രിയില്‍ ഗര്‍ഭിണിക്ക് നേരേ പീഡനശ്രമം എഐവൈഎഫ് സൂപ്രണ്ടിനെ ഉപരോധിച്ചു

alp-aiyfകായംകുളം: താലൂക്കാശുപത്രിയിലെ സ്കാനിങ് മുറിക്കുള്ളില്‍ വച്ച് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ കായംകുളം താലൂക്കാശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. രോഗികളുടെ ജീവനുപോലും സുരക്ഷിതത്വം നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയുന്നില്ലെന്നും സുരക്ഷാ സംവിധാനത്തിലെ വീഴ്ചയാണ്  ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ നടന്ന പീഡന ശ്രമമെന്നും എഐവൈഎഫ് ആരോപിച്ചു.

ആശുപത്രിയിലെ പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. ശ്രീകുമാര്‍, സനൂജ്, എ ശോഭ, റാഫിരാജ്, സമീര്‍ റോഷന്‍, അനസ് എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.

Related posts