കാറുകളും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്

ekm-accidentമൂവാറ്റുപുഴ: കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരനായ ഡോക്ടറടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രാത്രി 11.30 ഓടെ എം.സി. റോഡില്‍ വെള്ളൂര്‍കുന്നം സിഗ്നല്‍  ജംഗ്ഷനു സമീപമായിരുന്നു അപകടം.  കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുളവൂര്‍ ഓലിമുകളേല്‍ ഡോ. പോള്‍ ഡാനിയേലിനെ (29) മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റള്ളവരെ പ്രഥമ ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയച്ചു.

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന  ഇന്‍ഡിക്ക കാറും ഓട്ടോറിക്ഷയും എതിരെ വന്ന ക്വാളീസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ക്വാളീസ് റോഡില്‍ തകിടം മറിഞ്ഞു. ഓട്ടോറിക്ഷയുടെയും ഇന്‍ഡിക്ക കാറിന്റെയും മുന്‍വശം തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts