കാഴ്ചയുടെ പുണ്യം നിറച്ച് ചെട്ടികുളങ്ങര അശ്വതി കെട്ടുകാഴ്ച

alp-chettikulandgara ചെട്ടികുളങ്ങര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ അശ്വതി കെട്ടുകാഴ്ച ഭക്തര്‍ക്ക് കാഴ്ചയുടെ പുണ്യം പകര്‍ന്നു.ചെറുതുംവലുതുമായ നൂറുകണക്കിനു കെട്ടുകാഴ്ചകള്‍ ക്ഷേത്രമുറ്റത്ത് അണിനിരന്നപ്പോള്‍ അതു വിസ്മയ കാഴ്ചയായി മാറി, അഞ്ചു സെന്റീമീറ്റര്‍ മുതല്‍ അമ്പതടി പൊക്കം വരെയുള്ള കെട്ടുകാഴ്ചകള്‍ നിര്‍മിച്ചിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെ ക്ഷേത്രത്തിലേക്ക് കെട്ടുകാഴ്ച വരവ് ആരംഭിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകള്‍ കൂടാതെ ദൂരെ ദേശങ്ങളില്‍ നിന്നും കെട്ടുകാഴ്ചകള്‍ എത്തിയിരുന്നു.

കുംഭഭരണി കഴിഞ്ഞാല്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന ഉത്സവമാണ് അശ്വതി മഹോത്സവം പുലര്‍ച്ചെ കെട്ടുകാഴ്ചകള്‍ക്കു മുമ്പില്‍ എഴുന്നള്ളി ദേവി അനുഗ്രഹം ചൊരിയുകയും ദേവിയുടെ കൊടുങ്ങല്ലൂരിലേക്കുള്ള യാത്ര ചോദിക്കല്‍ ചടങ്ങും ഭക്തിപൂര്‍വം നടന്നു. ഭരണി നാളായ ഇന്നു ക്ഷേത്രനട തുറക്കില്ല. കാര്‍ത്തിക നാളില്‍ കൊടുങ്ങല്ലൂരില്‍ നിന്നും ദേവി മടങ്ങി എത്തും എന്ന വിശ്വാസത്തില്‍ ക്ഷേത്രനട വീണ്ടും തുറന്ന് പതിവു പോലുള്ള വഴിപാടുകള്‍ വീണ്ടും നടക്കും ചെട്ടികുളങ്ങര അമ്മയുടെ യാത്ര ചോദിക്കല്‍ ചടങ്ങ് ദര്‍ശിക്കാന്‍ ആയിരക്കണക്കിനു ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു .

Related posts