കീര്‍ത്തി സുരേഷ് വേണ്ടെന്ന് വെച്ച വേഷത്തിലേക്ക് ഋതിക സിംഗിനെ പരിഗണിക്കുന്നതായി സൂചന. പനീര്‍ ശെല്‍വം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഋതികയെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നത്. കീര്‍ത്തി ഈ വേഷം ചെയ്യാന്‍ വിസമ്മതിച്ചതോടെ ഋതികയെ ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായാണ് അറിയുന്നത്. ഋതികയാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെങ്കില്‍ ആണ്ടവന് കട്ടള്ളൈ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയും ഋതികയും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കുമിത്. ശിവലിംഗ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോള്‍ ഋതിക. പനീര്‍ ശെല്‍വത്തിന്റെ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഡിസംബറോടു കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തരുന്ന സൂചന.
കീര്‍ത്തിക്ക് പകരം ഋതികയോ
