പയ്യന്നൂര്‍: കുന്നരുവിലെ ആര്‍എസ്എസ്് പ്രവര്‍ത്തകന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ഭാര്യാപിതാവിന്റെ ഓട്ടോറിക്ഷയ്ക്കു തീവച്ചു. കുന്നരു ഓണപ്പറമ്പ് പത്തുസെന്റിലെ ലോഡിംഗ് തൊഴിലാളി കൊയ്യോടന്‍ ചന്ദ്രന്റെ (52) ഓട്ടോറിക്ഷയ്ക്കാണു തീവച്ചത്. ഇന്നലെ രാത്രി 12 ഓടെയായിരുന്നു സംഭവം. വീടിനു സമീപത്തു താമസിക്കുന്ന മകളുടെ ഭര്‍ത്താവും ആര്‍എസ്എസ്് പ്രവര്‍ത്തകനുമായ ശിവാസിന്റെ വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 13 എഫ് 5473 ബജാജ് ഓട്ടോറിക്ഷയാണു കത്തിച്ചത്. അയല്‍വാസികളാണു തീ കത്തുന്നതു കണ്ടു വിവരമറിയിച്ചത്.
ഉടന്‍തന്നെ വെള്ളം കോരിയൊഴിച്ചു തീയണച്ചെങ്കിലും ഓട്ടോറിക്ഷയുടെ മുക്കാല്‍ ഭാഗത്തോളം കത്തിനശിച്ചിരുന്നു. ഓട്ടോ നിര്‍ത്തിയിടുന്നതിനായി പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയുണ്ടാക്കിയ ഷെഡും കത്തിനശിച്ചു. വിവരമറിഞ്ഞയുടന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എട്ടിക്കുന്ന് മൊട്ടക്കുന്നിലെ ആര്‍എസ്എസ് പ്രവര്‍ത്തകനാണു ചന്ദ്രന്റെ മകളുടെ ഭര്‍ത്താവായ ശിവാസ്. കുന്നരുവിലെ സിപിഎം പ്രവര്‍ത്തകനായ ധനരാജിന്റെ വധത്തെ തുടര്‍ന്നു ശിവാസിനെ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ശിവാസ് പോലീസ് കസ്റ്റഡിയിലുള്ളപ്പോള്‍തന്നെ ശിവാസിന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ അക്രമികള്‍ വീടിനകത്തു പെട്രോളൊഴിച്ചു തീയിട്ട സംഭവവുമുണ്ടായിരുന്നു.