കൂത്തുപറമ്പില്‍ ആര്‍എസ്എസ് നേതാക്കളുടെ വീടുകള്‍ക്ക് ബോംബേറ്

KNR-BOMBകൂത്തുപറമ്പ്: കൂത്തുപറമ്പ് ആമ്പിലാട് ആര്‍എസ്എസ് പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്കുനേരേ ബോംബേറ്. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് പ്രചാര്‍ പ്രമുഖ് സി.കെ. സുരേഷിന്റെ ചാലില്‍മുക്കിലെ പാര്‍വതി സദനത്തിനു നേരേയും ആര്‍എസ്എസിന്റെ ആമ്പിലാട് ശാഖാ മുഖ്യശിക്ഷക് നിഖിലിന്റെ മാങ്കിമുക്കിലെ വീടിനുനേരേയുമാണ് ബോംബേറുണ്ടായത്. ഇന്നു പുലര്‍ച്ചെ 1.15 ഓടെയായിരുന്നു സംഭവം.

സ്റ്റീല്‍ ബോംബാണ് സുരേഷിന്റെ വീടിന് എറിഞ്ഞത്. ചുമരില്‍ വീണാണ് ബോംബ് പൊട്ടിയത്. പൊട്ടിയബോംബിന്റെ ചീളുകള്‍ തെറിച്ച് വീടിന്റെ ജനല്‍ഗ്ലാസും വാതിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ബൈക്കിലെത്തിയ സംഘമാണ് നിഖിലിന്റെ വീടിന് നാടന്‍ ബോംബെറിഞ്ഞത്. വീടിന്റെ ചുമരില്‍വീണാണ് ബോംബ്‌പൊട്ടിയത്. സ്‌ഫോടനത്തില്‍ സ്വിച്ച്‌ബോര്‍ഡുകള്‍, ലൈറ്റുകള്‍ എന്നിവ തകര്‍ന്നു. ബോംബിന്റെ സ്‌ഫോടന ശബ്ദം കേട്ട് നിഖിലിന്റെ അമ്മ ഗിരിജയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related posts