കൂത്തുപറമ്പ്: റോഡിലേക്ക് വളര്‍ന്നിറങ്ങിയ കാട്ടുചെടികള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകട ഭീതി ഉയര്‍ത്തുന്നു. കൂത്തുപറമ്പ് തലശേരി റോഡില്‍ കൂത്തുപറമ്പ് ടൗണിന് സമീപം പാറാല്‍ വളവിലാണ് യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്ന രീതിയില്‍ കാട്ടുചെടികള്‍ റോഡിലേക്ക് വളര്‍ന്നിരിക്കുന്നത്. േറാഡിന്റെ ഒരു ഭാഗത്തെ ഫുട്പാത്ത് പുല്ലുകള്‍ നിറഞ്ഞ് മൂടപ്പെട്ടിരിക്കുന്നു.
കൊടുംവളവു കൂടിയായതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് ദൂരകാഴ്ചയും ഇവിടെ ലഭിക്കില്ല. ഏത് സമയവും വാഹനങ്ങള്‍ ചീറിപ്പായുന്ന ഈ റോഡിലൂടെ ഭീതിയോടെയാണ് യാത്രക്കാര്‍ നടന്നു പോകുന്നത്. ശരിയായ രീതിയിലുള്ള ഡിവൈഡര്‍ ഇല്ലാത്തതിനാല്‍ ഒട്ടേറെ അപകടങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. എത്രയും പെട്ടെന്ന് അപകട ഭീതി ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി യെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.