വളാഞ്ചേരി: കൃഷിഭവന്‍ വഴിയുള്ള നാളികേരസംഭരണം പാളുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പൊതുവിപണിയില്‍ പച്ചത്തേങ്ങയുടെ ഇപ്പോഴത്തെ വില പതിനാല് രൂപ മാത്രമാണ്. കേരഫെഡ് സംസ്ഥാനത്തെ കൃഷിഭവന്‍ വഴി തേങ്ങ സംഭരിക്കുന്നത് 27 രൂപക്കും. എന്നാല്‍ കേരഫെഡ് വഴി തേങ്ങ വില്‍ക്കണമെങ്കില്‍ കര്‍ഷകര്‍ക്ക് കടമ്പകള്‍ ഏറെ കടക്കണം. ഒരു ദിവസം കൃഷി ഭവന്‍ വഴി ശേഖരിക്കുന്നത് എട്ട് ടണ്‍ തേങ്ങമാത്രം.
അതും ആഴ്ചയില്‍ രണ്ടു ദിവസം മാത്രം. അതായത് ഒരാഴ്ച സംഭരിക്കുന്നത് 16 ടണ്‍ തേങ്ങ മാത്രം. അതുകൊണ്ടുതന്നെ കൃഷിഭവന്‍ വഴി കര്‍ഷകര്‍ക്ക് തേങ്ങ വില്‍പ്പന നടത്താന്‍ ആറോ ഏഴോ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.അപ്പോഴേക്കും കര്‍ഷകരുടെ കൈവശമുള്ള നാളികേരം നശിക്കുമെന്നും കര്‍ഷകര്‍ പറയുന്നു. അതുകൊണ്ടു കിട്ടുന്ന വിലക്ക് നാളികേരം പൊതുവിപണയില്‍ വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്.
കൃഷിഭവന്‍ വഴി നാളികേരംവാങ്ങിയ വകയില്‍ കര്‍ഷകര്‍ക്ക് കേരഫെഡ് കഴിഞ്ഞ ജൂണ്‍ വരെ 56 കോടി രൂപ നല്‍കണമെന്നിരിക്കെ ബജറ്റില്‍ പകുതിപോലും നീക്കിവെക്കാതിരുന്നത് കര്‍ഷകരോടുള്ള വെല്ലുവിളിയാണെന്നും കര്‍ഷകര്‍ പറയുന്നു. കിലോക്ക് 59 രൂപ 50 പൈസ നിരക്കില്‍ കൊപ്ര സംഭരിക്കാന്‍ തയാറാണന്ന് നാഫെഡ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും ഇതുവരെ മറുപടി നല്‍കാന്‍ പോലും കൃഷി വകുപ്പ് തയാറായിട്ടില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.