നുണ പറഞ്ഞു ഫലിപ്പിക്കാന്‍ പപ്പരാസികളെ പ്രത്യേകിച്ച് പറഞ്ഞു പഠിപ്പിക്കണ്ടല്ലോ… ഒന്നും കിട്ടാതെ വിഷമിച്ചിരുന്നപ്പോളോ മറ്റോ ആരോ ഒരു നുണ പ്രചരിപ്പിച്ചു. സംവിധായകന് ഗൗതം മേനോന് നടന് ധനുഷിന്റെ വില്ലനാകുന്നു. സിനിമയല്ലേ എന്തും സംഭവിക്കാമല്ലോ… കേട്ടവര്‍ കേട്ടവര്‍ ഇത് ഏറ്റുപിടിച്ചു. ഒടുവില്‍ ഈ വാര്‍ത്ത ഗൗതം മേനോന്റെ ചെവിയിലും എത്തി. എന്നാല്‍ പ്രതികരണവുമായി വന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ്.
ഗൗതം മേനോന് ഇപ്പോള്‍ പുതിയ രണ്ടു ചിത്രങ്ങളുടെ തിരക്കിലാണെന്നും യെന്നൈ നോക്കി പായും തോട്ട എന്ന ചിത്രത്തില്‍ ധനുഷിന്റെ വില്ലനായി ഗൗതം മേനോന് അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇതേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. ഗൗതം മേനോനുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നും അവര്‍ പറഞ്ഞു. ചിത്രത്തിലെ വില്ലനെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.